Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2024 18:24 IST
Share News :
വൈക്കം: വൈക്കം ചെമ്പ് പഞ്ചായത്തിൽ ഉൾപ്പടെ ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
ചെമ്പ് ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുന്ന്( ഒന്നാം വാർഡ്) ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും.നാമനിർദ്ദേശ
പത്രിക ജൂലൈ നാലുമുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ നിലവിൽ വന്നു. ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും
പെരുമാറ്റചട്ടം ബാധകമാണ്.
ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് , താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ( sec.kerala.gov.in ) ലഭ്യമാണ്. ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നിക്ഷേപതുകയായി കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും.
ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ 25,000 രൂപയുമാണ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി.
Follow us on :
Tags:
More in Related News
Please select your location.