Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2024 20:15 IST
Share News :
കടുത്തുരുത്തി:കുറവിലങ്ങാട് ദേവമാതാ കോളേജിലെ 1975-78 ബാച്ച് ബികോം വിദ്യാർത്ഥികൾ, ഒരു ലക്ഷത്തോളം രൂപയുടെ വിവിധ സ്കോളർഷിപ്പുകൾ കൊമേഴ്സ് വിഭാഗം കുട്ടികൾക്കായി ഏർപ്പെടുത്തി.
യൂണിവേഴ്സിറ്റി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്, പൂർവ്വവിദ്യാർത്ഥിസംഗമത്തിൽവച്ച് സ്കോളർഷിപ്പ് തുക കൈമാറി.
പ്രിൻസിപ്പൽ പ്രൊഫ.ഡോ. സുനിൽ സി. മാത്യു അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ അലുംനൈ അസോസ്സിയേഷൻ സെക്രട്ടറി . ജോണി ആറുതൊട്ടിയിൽ, സിസ്റ്റർ ആനി ഗ്രേസ്, ഡോ. റെന്നി എ. ജോർജ്ജ്, പ്രൊഫസർ ജോർജ്ജ് മാത്യു (സണ്ണിസാർ) എന്നിവർ സംസാരിച്ചു.
'കൊമേഴ്സ് പഠനവും ജോലി സാധ്യതകളും ' എന്ന വിഷയത്തിൽ ഫെല്ലോ ചാർട്ടേഡ് അക്കൗണ്ടൻറും നൈജീരിയയിലെ കോൺടെക് ഗ്ലോബൽ അഗ്രോ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറുമായ തോമസ് ചക്കുങ്കൽ സെമിനാർ നയിച്ചു.
Follow us on :
Tags:
More in Related News
Please select your location.