Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപനി എന്ന് സംശയം

21 Apr 2024 10:20 IST

sajilraj

Share News :

ആലപ്പുഴ: ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് ചത്ത നിലയിൽ താറാവുകളെ കണ്ടെത്തിയത്. ഇതിന്റെ സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. എടത്വ ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം  സ്ഥിരീകരിച്ചത്. പതിനേഴായിരത്തി നാന്നൂറ്റി എൺപത് താറാവുകളെ കൊന്നു മറവ് ചെയ്തു.

34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ് കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും. തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും.കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും. 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെയും നിയോഗിച്ചു. കേരളത്തിൽനിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Follow us on :

More in Related News