Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടതു ഭരണത്തിൽ ജനജീവിതം ദുസ്സഹമാക്കിയെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി

04 Nov 2025 10:40 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാർ: സമസ്ത മേഖലയും തകർത്ത ഇടതു ഭരണത്തിൽ ജനജീവിതം ദുസ്സഹമാക്കിയെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു. 2021 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 18 പേർക്ക് ഡീൻകുര്യാക്കോസ് എം.പി. ചെയർമാനായ ഇടുക്കി കെയർ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ജനാധിപത്യ ധ്വംസനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. പാവപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന സർക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കന്നത്. ത്രിതല പഞ്ചായത്തുകളിലും നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വൻ വിജയം നേടുമെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് റോയ് കെ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി.ജനറൽസെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിo കുട്ടി കല്ലാർ, അഡ്വ.എസ്. അശോകൻ , നിഷാ സോമൻ യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, ഡി.സി.സി ഭാരവാഹികളായ സിറിയക് തോമസ്,പി.എ.അബ്ദുൽ റഷീദ്, ബ്ലോക് പ്രസിഡന്റ് ജോർജ് ജോസഫ് , മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി, സി.എസ്. ഐ പള്ളി വികാരി റവ. പി.ഡി. സുനീഷ്, സെന്റ് ജോസഫ് പള്ളി വികാരി വെ ഫാ.സേവ്യർ മാമൂട്ടിൽ, മക്കാ മസ്ജിദ് ഇമാം ഇസ്മായിൽ മൗലവി, എസ്. എൻ.ഡി പി ശാഖാ പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ നേതാക്കളായ ഫ്രാൻസിസ് അറയ്ക്കപറമ്പിൽ, സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ടോണി തോമസ്,ഓലിക്കൽ സുരേഷ്, സ്വർണ്ണ ലത അപ്പുകുട്ടൻ, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ,കെ.എൽ. ദാനിയേൽ ,പി.ജെ. വർഗീസ്, ബെന്നി സെബാസ്റ്റ്യൻ, ആൽവിൻ ഫിലിപ്പ്, കെ.എച്ച്. തൗഫീക് , പരീത് ഖാൻ കറുത്തോരു വീട്, ടി.ഐ. മാത്യു, സ്റ്റാൻലി സണ്ണി , സൽമാൻ ഷാഹുൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News