Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 22:25 IST
Share News :
തലയോലപ്പറമ്പ് : മലയാളക്കരയിൽ ജീവിച്ചിരിക്കുന്ന എഴുത്ത് കാരിൽ മലയാളി കളുടെ അഭിമാനമാണ് എം.ടി. വാസുദേവൻ നായരെന്ന് യുവ സാംസ്കാരിക പ്രവർത്തകയും എം.ടി. വി. ഫൗണ്ടേഷൻ സെക്രട്ടറിയുമായ ആര്യ കരുണാകരൻ . എം.ടി.യുടെ 91 മത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി , ബഷീർ അമ്മ മലയാളം, എം.ടി.വി. ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഫെഡറൽ ബാങ്കുമായി സഹകരിച്ച് ഫെഡറൽ നിലയത്തിൽ നടത്തിയ ജന്മദിനാഘോഷത്തിൽ എം.ടി. കഥകൾ വായിച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അവർ. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് ബ്രാഞ്ച് സീനിയർ മാനേജർ അക്ഷയ്.എസ്. പുളിമൂട്ടിൽ ജന്മദിന കേക്ക് മുറിച്ചു . ബ്രാഞ്ച് മാനേജർ എം.എസ്. ഇന്ദു, കവി സി.ജി. ഗിരിജൻ ആചാരി, ഡോ. എസ്. പ്രീതൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.