Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2025 09:22 IST
Share News :
പരപ്പനങ്ങാടി : ഗസ്സയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കൊടുംക്രൂരതക്കെതിരേയും പീഡനമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മേഖലാ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധത്തെരുവുകളുടെ ഭാഗമായി പരപ്പനങ്ങാടി മേഖല കമ്മിറ്റി പരപ്പനങ്ങാടി ടൗണിൽ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനം പരപ്പനങ്ങാടി സെൻട്രൽ ജുമാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച് പയനിങ്ങൽ ജങ്ഷനിൽ പ്രതിഷേധ സംഗമത്തോടെ സമാപിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജോ.സെക്രട്ടറി ശിയാസ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.പി അഷ്‌റഫ് ബാബു, അധ്യക്ഷനായി. ജില്ലാ ജനൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി ഫലസ്തീൻ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. സൈതലവി ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ശബീർ അശ്അരി, കെ.പി നാസർ സദ്ദാംബീച്ച്, ആഷിഖുൽഹാദി വാഫി, കോയമോൻ ആനങ്ങാടി സംസാരിച്ചു. അനസ് ഉള്ളണം, ഇസ്മായിൽ പുത്തിരിക്കൽ, ശുഹൈബ് ആവിയിൽബീച്ച്, പി.പി നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
പടം:ഗസ്സയിലെ ഇസ്റാഈൽ കൊടുംക്രൂരതക്കെതിരേ എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തെരുവ് ശിയാസ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.