Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മതാദ്ധ്യാപനത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നു: ഡോ.ഹുസൈൻ മടവൂർ

03 Jun 2024 11:44 IST

enlight media

Share News :

ഡൽഹി : കൗമാരക്കാർക്കിടയിൽ ലഹരിയും അധാർമ്മികതയും വർദ്ധിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് മതാദ്ധ്യപനത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നുണ്ടെന്ന് കെ.എൻ.എം ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു

ഡൽഹിയിൽ ഇന്ത്യാ അൽ അസ്ഹർ കോളെജിൽ വൈജ്ഞാനിക സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യ ശോഷണം സംഭവിച്ച പുതുതലമുറക്ക് ലക്ഷ്യബോധം നൽകാൻ മത വിദ്യാഭ്യാസം അനിവാര്യമാണ്.

കേമ്പസ്സുകളിൽ മദ്യവും ലഹരിയും അനിയന്ത്രിതമായ സ്ത്രീ പുരുഷ ബന്ധങ്ങളും നമ്മുടെ സംസ്കാരത്തെയും

സമാധാന ജീവിതത്തെയും നശിപ്പിക്കുകയാണ്.

നന്മയുടെ പ്രചാരണത്തിനായി എല്ലാ വിഭാഗമാളുകളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യാ അഹ് ലെ ഹദീസ് പ്രസിഡൻ്റ് അസ്ർ അലി ഇമാം മഹ്ദി ആദ്ധ്യക്ഷത വഹിച്ചു. ഡോ. അൻസാർ ആലം , അസ്ഹർ മദനി, മുഹമ്മദ് സമാൻ തുടങ്ങിയവരും സംസാരിച്ചു. വിദ്യാർത്ഥികൾ വൈജ്ഞാനിക സാഹിത്യ പരിപാടികൾ അവതരിപ്പിച്ചു.

മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ഉപഹാരം ഹുസൈൻ മടവൂർ സമർപ്പിച്ചു.

Follow us on :

More in Related News