Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 19:10 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ടെലഫോൺ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞു. പഞ്ചായത്ത് ഡയറക്ടറുടെ ഫയൽ നമ്പർ PAN/2444/2020-D3(DP) എന്ന സർക്കാർ ഉത്തരവിലൂടെ പൊതുജനങ്ങളുടെ സൗകര്യാർത്ഥവും സേവനങ്ങളുടെ വേഗത വർദ്ധിപ്പിക്കുന്നതിന്നും വേണ്ടി മുന്ന് റിങ്ങിനുള്ളിൽ ഫോൺ എടുക്കുക ,ഫോൺ എടുക്കുന്ന ആളും വിളിക്കുന്നയാളും പേര് ഓഫീസ് തസ്തിക എന്നിവ വെളിപ്പെടുത്തേണ്ടതാണ് എന്ന് കർശന നിർദേശങ്ങൾ ഉള്ള സർക്കുലർ വന്നതിന്ന് ശേഷം പരപ്പനങ്ങാടി നഗരസഭയിലെ ഈ അനാസ്ഥ വാർഡ് കൗൺസിലർമാരോട് പറഞ്ഞിരുന്നു എങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും,
ഒരു വർഷം മുമ്പ് റിജിയണൽ ജോ. ഡയറക്ടർക്ക് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. ഭാരവാഹികളായ അബ്ദുറഹീം പൂക്കത്ത്, മനാഫ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ പരാതിയും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഒരു മാസക്കാലം പ്രവർത്തിക്കുകയും വീണ്ടും പഴയനിലയിലേക്ക് തന്നെ പോയിരിക്കുകയാണെന്നും. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്ന് എൻ .എഫ്. പി. ആർ. ഭാരവാഹികളായ മനാഫ് താനൂർ, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ വാർത്താ കുറിപ്പിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.