Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരസഭ അവിശ്വാസപ്രമേയം: സി.പി.എം, ബി ജെപി കൂട്ട് കെട്ടിൻ്റെ ആവർത്തനമെന്ന് - യു ഡി എഫ്.

03 Sep 2024 21:13 IST

UNNICHEKKU .M

Share News :



മുക്കം: സംസ്ഥാനത്ത് തുടർന്നു വരുന്ന സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ആവർത്തനമാണ് മുക്കം മുനിസിപ്പാലിറ്റിയിലെ അവിശ്വാസപ്രമേയത്തിൽ സംഭവിച്ചതെന്ന് യുഡിഎഫ് നേതാക്കൾ മുക്കത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മുക്കം മുനിസിപ്പാലിറ്റിയിലെ പെരുമ്പടപ്പിൽ പുതുതായി ആരംഭിച്ച ബിവറേജസ് ഔട്ട്ലെറ്റിന് കൗൺസിലർമാരെ നോക്കുകുത്തിയാക്കി സിപിഎം നിർദ്ദേശപ്രകാരം ചെയർമാന്റെ നേതൃത്വത്തിൽ ലൈസൻസ് നൽകിയതിനെതിരെ യുഡിഎഫ് കൗൺസിലർമാരായ 11 പേർ നൽകിയ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രമേയം പാസാവാതിരിക്കാൻ സിപിഎം കൗൺസിലർമാർക്കൊപ്പം ബിജെപിയുടെ രണ്ട് കൗൺസിലർമാരും വിട്ട് നിന്നത് അവിശുദ്ധ കൂട്ടുകെട്ട് മുക്കത്ത് സുദൃഡമാണെന്നതിൻ്റെ തെളിവാണ് .


ഏകപക്ഷീയമായി ഡി ആൻ്റ് ഓ ലൈസൻസ് നൽകിയതിനെതിരെ യുഡിഎഫും വെൽഫെയർ പാർട്ടിയും കൈകൊണ്ട നിലപാടിനൊപ്പം ശക്തമായി നിലകൊണ്ട ബിജെപി കൗൺസിലർമാർ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ സിപിഎം കൗൺസിലർ മാർക്ക് ഒപ്പം വിട്ടുനിന്നത് എന്തിനാണ് എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപി സിപിഎം കൂട്ടുകെട്ട് കഴിഞ്ഞ നിയമസഭ - പാർലമെൻറ് തിരഞ്ഞെടുപ്പുകളിൽ ഇരുട്ടത്ത് നടപ്പിലാക്കിയ കൂട്ടു കച്ചവടമാണ് ഇപ്പോൾ പരസ്യമായി വെളിച്ചത്ത് നടന്നത്. മലബാർ മേഖലയിൽ സിപിഎം - ബിജെപി ബന്ധത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി തന്നെയാണ് ഈ കച്ചവടത്തിന് നേതൃത്വം നൽകിയതെന്നും ഇതിന് മറവിൽ വൻ സാമ്പത്തിക ഇടപാടാണ് നടന്നതെന്നും നേതാക്കൾ ആരോപിച്ചു. അവിശ്വാസം പരാജയപ്പെട്ടെങ്കിലും ബിവറേജസ് ഔട്ട്ലെറ്റിനെതിരെ കൗൺസിലിനകത്തും പുറത്തും ശക്തമായ പോരാട്ടങ്ങൾ തുടരുമെന്നും നേതാക്കൾ പറഞ്ഞു

വാർത്ത സമ്മേളനത്തിൽ സി കെ കാസിം

എം സിറാജുദ്ധീൻപി ജി മുഹമ്മദ്

വേണു കല്ലുരുട്ടിമധു മാസ്റ്റർ

മജീദ് പുതുക്കുടിഗഫൂർ കല്ലുരുട്ടി

എ.എം അബുബക്കർഐ പി ഉമ്മർ എന്നിവർ പങ്കെടുത്തു.

ചിത്രം: മുക്കം നഗരസഭയിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ സി.പി.എം ബി.ജ.പി കൂട്ട് കെട്ട് ആരോപിച്ച് മുക്കത്ത് യൂ ഡി എഫ് പ്രതിഷേധ പ്രകടനം നടത്തുന്നു

Follow us on :

More in Related News