Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാങ്ക് സെയിൽ ഓഫീസർ എസ്. ലതികയ്ക്ക് യാത്രയയപ്പ്

28 May 2024 09:12 IST

Anvar Kaitharam

Share News :

ബാങ്ക് സെയിൽ ഓഫീസർ എസ്. ലതികയ്ക്ക് യാത്രയയപ്പ് 


പറവൂർ: സഹകരണ വകുപ്പിൽനിന്ന് വിരമിക്കുന്ന ബാങ്ക് സെയിൽ ഓഫീസർ എസ്. ലതികയ്ക്ക് യാത്രയയപ്പ് നൽകി. പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നടന്ന യാത്രയയപ്പ് സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. 

ബാങ്ക് പ്രസിഡൻ്റ് എ.ഡി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ബീന ശശിധരൻ, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി. പോൾ, ഭരണസമിതി അംഗങ്ങളായ പി.പി. ജോയ്, എം.ബി. അഷറഫ്, വി.ആർ. ഗോപാലകൃഷ്ണൻ, മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.എ. സക്കീർ, മുൻ അസിസ്റ്റൻ്റ് രജിസ്ട്രാർ എം.ഡി. രഘു, മുൻ ബാങ്ക് സെക്രട്ടറി പി.എ. അൻവർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് എസ്. ജയലക്ഷ്മി, റിക്കവറി ഓഫീസർ ഇൻചാർജ് കെ.കെ. അലി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News