Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 19:29 IST
Share News :
ചെറുതോണി: കൂറുമാറ്റ നിരോധന നിയമപ്രകാരം വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കി. 2020 ല്‍ നടന്ന ഇലക്ഷനില്‍ ദൈവംമേട് വാര്‍ഡില്‍ നിന്ന് യു.ഡി.എഫ് മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചയാളാണ് സിന്ധു ജോസ്.18 അംഗ ഭരണ സമിതിയില്‍ യു.ഡി.എഫിന് പത്തും, എല്‍.ഡി.എഫ് ന് എട്ടും അംഗങ്ങളാണുണ്ടായിരുന്നത്.ആദ്യത്തെ ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസിന് പ്രസിഡന്റു സ്ഥാനം എന്ന മുന്നണി ധാരണ പ്രകാരമാണ് സിന്ധു പ്രസിഡന്റായത്. ഒരു വര്‍ഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനാവശ്യപ്പെട്ടസമയത്താണ് അവര്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത്. അതേത്തുടര്‍ന്നാണ് യു.ഡി.എഫിനു വേണ്ടി അന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന ഡിക്ലാര്‍ക്ക് സെബാസ്റ്റ്യനാണ് ഇലക്ഷന്‍ കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തത്.
Follow us on :
More in Related News
Please select your location.