Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നമംഗലം ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 30 മുതൽ

28 Oct 2025 21:08 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവം "നൂപുരം '25 ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ ആർ.ഇ.സി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


30 ന് വ വൈകുന്നേരം 4 ന് ഉദ്ഘാടന സമ്മേളനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂറിന്റെ അധ്യക്ഷതയിൽ അഡ്വക്കറ്റ് പിടിഎ റഹീം എംഎൽഎ

ഉദ്ഘാടനവും സപ്ലിമെന്റ് പ്രകാശനവും നിർവഹിക്കും.


 സമാപന സമ്മേളനം നവംബർ 1 ശനിയാഴ്ച വൈകുന്നേരം 4 -30 ന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ അഡ്വക്കേറ്റ്. വി പി എ . സിദ്ദീഖിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്യും. 

രചന മത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും ഉൾപ്പെടെ 277 ഇനങ്ങളിലായി 4048 കുട്ടികൾ കലാ പ്രകടനങ്ങൾ കാഴ്ചവെക്കുo. ഉപജില്ലയ്ക്ക് കീഴിലുള്ള 30 എൽ പി സ്കൂളുകളും 11 യുപി സ്കൂളുകളും 8 ഹയർസെക്കൻഡറി സ്കൂളുകളും ഉൾപ്പെടെ 49 സ്കൂളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.  

വിളംബര റാലി ബുധനാഴ്ച രാവിലെ 11 മണിക്ക് കട്ടാങ്ങലിൽ നടക്കും. 

പത്രസമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ പി.ജിജി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ രാജീവ്, കെ.ബഷീർ, സക്കീർ ചോല, ജി മുജീബ് റഹ്മാൻ , പി.സി അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News