Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2024 11:24 IST
Share News :
കോഴിക്കോട്- യുകെയിലെ കാർഡിഫ് യൂണിവേഴ്‌സിറ്റിയിലെ വെൽഷ് സ്‌കൂൾ ഓഫ് ആർക്കിടെക്‌ചറിൽ നിന്നുള്ള ലിവബിൾ അർബനിസം സ്റ്റുഡിയോ വിദ്യാർത്ഥികൾ കോഴിക്കോടിനെ കുറിച്ചുള്ള ഗവേഷണ, ഡിസൈൻ നിർദ്ദേശങ്ങളുടെ പ്രദർശനം ആരംഭിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 7 വരെ ലളിതകല ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം 30ന് സമാപിക്കും.
. ബ്രിട്ടണിലെ വെയിൽസിലുള്ള കാർഡിഫ് യൂണിവേഴ്സിറ്റി വിദ്യാർഥികൾ രണ്ടു വർഷമായി നടത്തുന്ന പഠനത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണ് പ്രദർശനത്തിലുള്ളത്. നഗരങ്ങളെ മനുഷ്യ സൗഹൃദമാക്കുകയെന്ന ആശത്തിൽ കോഴിക്കോട് സ്വദേശിയായ പ്രഫസർ ഡോ. ഷിബു രാമന്റെ നേതൃത്വത്തിലാണ് പഠനം. റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നഗരത്തിന്റെ ഭൗതിക രൂപവും ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരവും തമ്മിലുള്ള ബന്ധമാണ് ലിവബിൾ അർബനിസം സ്റ്റുഡിയോ അന്വേഷിക്കുന്നത്. 2018 മുതൽ ഇന്ത്യൻ നഗരങ്ങളിൽ ഗവേഷണം നടത്തുകയും മംഗലാപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വിശദമായ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. കാർഡിഫ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് വെൽഷ് സർക്കാർ, കേരള സർക്കാർ, കോഴിക്കോട് കോർപ്പറേഷൻ, ജില്ലാ ഭരണകൂടം എന്നിവയുടെ പിന്തുണയുണ്ട്.
2022 മുതലുള്ള കോഴിക്കോട്ട് നടത്തിയ ഗവേഷണങ്ങളിൽ നിന്നുള്ള പ്രധാന കണ്ടെത്തലുകളും നിർദേശങ്ങളുമാണ് പ്രദർശനത്തിലുള്ളത്. സുസ്ഥിര നഗരം, ചലനാത്മകത, പൊതു ഇടങ്ങൾ, പൊതു വഴികൾ, വ്യാപാര പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം, വികസനവും പ്രകൃതിയും, സാംസ്കാരിക, സാമൂഹിക വൈവിധ്യങ്ങൾ, തുടങ്ങി നഗരവുമായി ബന്ധപ്പെടുന്ന എല്ലാ മാനദണ്ഡങ്ങളും ഗവേഷണത്തിന്റെ ഭാഗമായി. അതനുസരിച്ചുള്ള വികസന നിർദേശങ്ങളും പ്രദർശനത്തുണ്ട്. പ്രദർശനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തെ കുറിച്ചുള്ള ചെറു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.