Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂള്‍ വാഹനപരിശോധന : 336 എണ്ണത്തിന് അനുമതി

30 May 2024 07:50 IST

R mohandas

Share News :

കൊല്ലം: പുതിയ അധ്യയനവര്‍ഷാരംഭത്തോടനുബന്ധിച്ച് കൊല്ലം താലൂക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മോട്ടര്‍ വെഹിക്കിള്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആശ്രാമം മൈതാനത്ത് നടത്തി. 373 എണ്ണം പരിശോധിച്ചു. 336 വാഹനങ്ങള്‍ക്ക് അനുമതി നല്‍കി. ചെക്ക്ഡ് സ്റ്റിക്കറും കൈമാറി. 37 വാഹനങ്ങള്‍ തകരാറുകള്‍ പരിഹരിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പുനഃപരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചതായി ആര്‍.ടി.ഒ ജയേഷ് കുമാര്‍ അറിയിച്ചു.  

വാഹനത്തിന്റെ ബ്രേക്ക്-ഇലക്ട്രിക്കല്‍ സംവിധാനം തുടങ്ങിയവ സൂക്ഷ്മമായി പരിശോധിച്ചു. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം മോട്ടര്‍ വാഹനവകുപ്പിന്റെ 'സുരക്ഷാ മിത്ര' സോഫ്റ്റ് വെയറുമായി ടാഗ് ചെയ്തു നല്‍കി. വിദ്യവാഹന്‍ സോഫ്റ്റ്‌വെയര്‍വഴി സ്‌കൂള്‍ അധികൃതര്‍ വാഹനത്തിന്റെ റൂട്ടും രക്ഷകര്‍ത്താവിന്റെ ഫോണ്‍ നമ്പറും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി. രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ ലൊക്കേഷനും വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊബൈല്‍ നമ്പരും ലഭ്യമാകും എന്നും അറിയിച്ചു.



Follow us on :

More in Related News