Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2024 21:23 IST
Share News :
അരിക്കുളം: രണ്ടര വയസ്സുകാരൻ അദ്രിനാഥ്
. എ .എസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും കലാം സ് വേൾഡ് റെക്കോർഡ്സിലും ഇടം നേടി ശ്രദ്ധയനാകുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയായ അരിക്കുളം കോട്ടമഠത്തിൽ രമേശന്റെയും തങ്കയുടെയും മകൾ ആദിത്യയുടെ മകനാണ് രണ്ടര വയസ്സുകാരനായ ഈ കുട്ടി.
വളരെ ചെറിയ പ്രായത്തിൽ തന്നെ കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും അസാമാന്യ മികവ് കുട്ടിയിൽ കണ്ടതിനെതുടർന്ന് രക്ഷിതാക്കൾ ഓൺ ലൈൻ ആയി അപേക്ഷ സമർപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരും കലാംസ് വേൾഡ് റെക്കോർഡ്സ് അധികൃതരും ആണ് കുട്ടിയുടെ കഴിവ് പരിശോധിച്ചത്.ഏഴ് പ്രമുഖ വ്യക്തികൾ, ഏഴ് കേരള മുഖ്യമന്ത്രിമാർ,ഏഴ് വാഹനങ്ങൾ,ആറ് മൃഗങ്ങൾ,നാല് ഭക്ഷ്യ ഇനങ്ങൾ ആറ് പച്ചക്കറി ഇനങ്ങൾ,പത്ത് അടുക്കള ഇനങ്ങൾ,ആറ് ആകൃതികൾ, ഒൻപത് പഴങ്ങൾ,ആറ് നിറങ്ങൾ എ മുതൽ പി വരെ ഉള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ എന്നിവ രണ്ടര വയസ്സിനുള്ളിൽ അനായാസം തിരിച്ചറിയാൻ കുട്ടിക്ക് കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ ബഹുമതി അദ്രിനാഥ് കരസ്ഥമാക്കിയത്.
അദ്രി നാഥിന്റെ പിതാവ് കൊയിലാണ്ടി കൊല്ലം സ്വദേശി ശരത്ത് അദ്രിനാഥിന് ഒരു മാസം പ്രായം ഉള്ളപ്പോൾ കൊയിലാണ്ടിയിൽ വെച്ച് ബസ്സ് ഇടിച്ചതിനെതുടർന്ന് മരണപ്പെടുകയായിരുന്നു.. കൃഷിവകുപ്പ് ജീവനക്കാരൻ ആയിരുന്നു, ശരത്ത്.
Follow us on :
Tags:
More in Related News
Please select your location.