Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദളിത്-ആദിവാസി സംയുക്ത സമിതി നടത്തുന്ന സെക്രട്ടറിയേറ്റ് പ്രതിഷേധ സാഗരത്തിൽ തലയോലപ്പറമ്പ് യൂണിയനിൽ നിന്നും 5000 പ്രവർത്തകരെ പങ്കെടുപ്പിക്കും; കെ.പി.എം.എസ്.

10 Nov 2024 18:06 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഓഗസ്റ്റ് ഒന്നിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധിയും, ഉപവർഗ്ഗീകരണവും ഏർപ്പെടുത്തിയതിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രത്തിൻ്റെ നിയമനിർമ്മാണവും, തിടുക്കത്തിലുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കരുതെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് ഡിസംബർ 10ന് നടക്കുന്ന മനുഷ്യാവകാശ ദിനത്തിൽ കെ.പി.എം.എസ് ഉൾപ്പെടുന്ന ദളിത്-ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ അണിനിരക്കുന്ന "പ്രതിഷേധ സാഗരത്തിൽ" തലയോലപ്പറമ്പ് യൂണിയനിൽ നിന്നും 5000 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടകര സൗത്ത് സാംസ്കാരിക നിലയത്തിൽ നടത്തിയ ജനറൽബോഡി യോഗം സംസ്ഥാന അസ്സിസ്റ്റൻ്റ് സെക്രട്ടറി അഖിൽ.കെ.ദാമോദരൻ

ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്.പുഷ്പകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി വി.സി.ജയൻ, സി.എ.കേശവൻ, ജമീലഷാജു, കെ.കെ.സന്തോഷ്, മിനിസിബി തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News