Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏഴിക്ക സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബ്

13 Dec 2024 10:59 IST

Anvar Kaitharam

Share News :

ഏഴിക്ക സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബ്


പറവൂർ: കേരള പുനർ നിർമ്മാണ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റേയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ഏഴിക്കര ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബ് തുടങ്ങി. പൊതുജനങ്ങൾക്ക് ജലത്തിൻ്റെ ശുദ്ധത ഉറപ്പു വരുത്താൻ സഹായകമായ രീതിയിലാണ് ലാബിൻ്റെ പ്രവർത്തനം നടക്കുക. ഏഴിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി പത്മകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ മുഖ്യാതിഥിയായി. കെ ഡി വിൻസൻ്റ്, രമാദേവി ഉണ്ണികൃഷ്ണൻ, പി കെ ശിവാനന്ദൻ, എം ബി ചന്ദ്രബോസ്, സുമ രാജേഷ് എന്നിവർ സംസാരിച്ചു.


Follow us on :

More in Related News