Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 18:05 IST
Share News :
വൈക്കം: വഴിയോര കച്ചവട തൊഴിലാളികളെ അനധികൃതമായി ഒഴിപ്പിക്കാനുള്ള നഗരസഭയുടേയും പോലീസിന്റെയും നീക്കത്തെ പ്രതിരോധിച്ച സിപിഐ-എഐടിയുസി നേതാക്കളെ മര്‍ദ്ദിച്ച പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ച് സി പി ഐ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. പോലീസിൻ്റെ അകാരണമായ നടപടിയെ ചെറുത്ത നേതാക്കളെ പോലീസ് മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായതെന്നും സംഭവമറിഞ്ഞ് ഇവരെ ജാമ്യത്തിൽ ഇറക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ എം എൽ എ ആയ തന്നോട് പോലും അവകാശങ്ങൾക്ക് മേൽ കടന്ന് കയറ്റം നടത്തുകയും അനാവശ്യ പദപ്രയോഗം നടത്തി ധിക്കാരപരമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ വച്ച് പൊറുപ്പിക്കില്ലെന്ന് സി.കെ ആശഎം എൽ എ പറഞ്ഞു. വഴിയോര കച്ചവട തൊഴിലാളി നിയമം പാലിക്കാതെ ഇവരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ എഐടിയുസി നല്‍കിയ നിവേദനത്തേയും അതേത്തുടര്‍ന്നു നടന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങളേയും കാറ്റില്‍പറത്തിക്കൊണ്ടാണ് നഗരസഭയും പോലീസും വിവിധ വകുപ്പ് അധികൃതരും ഒഴിപ്പിക്കാനെത്തിയതെന്നും ഇത് അനുവദിച്ച് കൊടുക്കില്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു പറഞ്ഞു. എഐടിയുസി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിക്ഷേധ മാർച്ച് കച്ചേരിക്കവലയ്ക്ക് സമീപം പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു.സി പി ഐ, എ ഐ ടി യു സി നേതാക്കളും പ്രവർത്തകരും അടക്കം നൂറ് കണക്കിന് പേർ മാർച്ചിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.