Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എൽ സി :ചരിത്ര വിജയ നേട്ടവുമായി കൊടിയത്തൂർ പി.ടി.എം സ്ക്കൂൾ.877 കുട്ടികളെഴുതി 100 മേനി, 13 ഇരട്ടകളുടെ തിളക്കമാർന്ന വിജയവും മാറ്റുകൂട്ടി.

08 May 2024 21:00 IST

UNNICHEKKU .M

Share News :



മുക്കം: എസ്.എസ് എൽ .സി മാർച്ച് 2024 പരീക്ഷ ഫലം പ്രഖ്യാപനം വന്നതോടെ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ ചരിത്ര വിജയ നേട്ടവുമായി തിളങ്ങി. പതിമൂന്ന് ഇരട്ടകളായ വിദ്യാർത്ഥികൾ എസ്.എസ്.എൽ സി പരീക്ഷക്കെഴുതി ശ്രദ്ധേയമായ വിജയവും വിജയതിളക്കത്തിന് മാറ്റുകൂട്ടി. ഇരട്ട കുട്ടികൾ പരീക്ഷക്കിരിക്കുന്ന സംഭവം മീഡിയകളും സാമൂഹ്യ മാധ്യമങ്ങളും വാർത്തയാക്കിയതോടെ ലോക ശ്രദ്ധ തേടിയിരുന്നു.എൻ ലൈറ്റ് ന്യൂസ് ചാനലിലും ശ്രദ്ധേയമായ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.സ്കൂളിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ എണ്ണമായ 877 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചത് മറ്റൊരു സവിശേഷത.ഒപ്പം 210 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ വിദ്യാലയത്തിന് അഭിമാന തിളക്കമാക്കി. എ പ്ലസ്സുകാരുടെ എണ്ണത്തിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടിയ എണ്ണമായാണ് ഇവിജയം റിപ്പോർട്ട് ചെയ്യുന്നത്.ചരിത്രനേട്ടത്തിൽ പങ്കാളികളായവരെ പി.ടി.എം മാനേജിംഗ് കമ്മറ്റി ഇ.എംഇഎ പ്രസിഡൻ്റ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ , ജനറൽ സെക്രട്ടറി പി.കെ ബഷീർ എം.എൽ എ, 

മാനേജർ ബാലത്തിൽ ബാപ്പു, ഹെഡ്മാസ്റ്റർ ജി. സുധീർ, പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ എന്നിവർ അഭിനന്ദിച്ചു. 


ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂളിന് എസ്.എസ്.എൽ സി പരീക്ഷയിൽ മിന്നുന്ന വിജയം ഇക്കുറിയും നില നിർത്തി. 354 പേർ പരീക്ഷ എഴുതിയപ്പോൾ 353 പേർ വിജയികളായി. ഒരു വിദ്യാർത്ഥിയുടെ പരാജയം നൂറ് മേനിയുടെ വിജയഗാഥ തിളക്കം ഇക്കുറി ഇല്ലാതായി.അതേ സമയം 137 പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സുകൾ നേടി അഭിമാനനേട്ടവും കൊഴുതു. പരീക്ഷ എഴുതിയവരി 39 ശതമാനം വിദ്യാർത്ഥികളാണ് എ പ്ലസ്സ് നേടി ശ്രദ്ധ തേടിയത്. .വിജയികളെ മാനേജ്മെൻറും , പി ,ടി എ യും, അധ്യപകരും അഭിനന്ദിച്ചു.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാകുന്ന് വി.എം എച്ച്.എം.എച്ച് എസ എസിൽ ഒരു കുട്ടിയുടെ പരാജയം നൂറ് മേനിയുടെ വിജയം നഷ്ടമായി. 155 പേർ പരീക്ഷത്തിരുത്തിയപ്പോൾ 154 പേർ വിജയികളായി.19 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടി.

ചിത്രം: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ .

Follow us on :

More in Related News