Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 16:15 IST
Share News :
മലക്കപ്പാറയിൽ പുതിയ മൾട്ടി പർപ്പസ് സെന്റർ നിർമ്മാണത്തിന് 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു.
പട്ടിക വർഗ്ഗ പ്രദേശത്തിൻ്റെ സമഗ്ര വികസനം ലകഷ്യമിട്ട് പി എം - ജൻമൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തിയ്ക്കായുള്ള തുക അനുവദിച്ചിരിയ്ക്കുന്നത്.
2200 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളായി നിർമ്മിയ്ക്കുന്ന ഈ സെൻ്ററിൽ അംഗൻവാടി, ആരോഗ്യ പ്രവർത്തനങ്ങൾക്കായുള്ള ANM (Auxiliary Nurse and Mid wife ) സെൻ്റർ, സാമൂഹ്യ പഠന മുറി, കമ്യൂണിറ്റി ഹാൾ എന്നിവയാണ് ഉൾപ്പെടുന്നത്. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ നിലവിൽ മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒ പി ക്ലിനിക്കിന്റെ പ്രവർത്തനവും ഈ കെട്ടിടത്തിലേക്ക് മാറ്റുവാൻ സാധിയ്ക്കും.
പ്രാക്തന ഗോത്ര വിഭാഗത്തിലുൾപ്പെടുന്ന കാടർ വിഭാഗത്തിലുള്ള പട്ടിക വർഗ്ഗ വിഭാഗക്കാരാണ് ഈ പ്രദേശത്ത് കൂടുതലും അധിവസിക്കുന്നത്.
സെന്റർ പ്രാവർത്തികമാകുന്നതോടെ ഈ ജനവിഭാഗത്തിൻ്റെ അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, കൃത്യമായ പോഷകാഹാര ലഭ്യത തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ എന്നവയാണ് ലക്ഷ്യമിടുന്നതെന്നും എം എൽ എ കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.