Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'നല്ല നാളേയ്ക്ക് വേണ്ടി സമ്പാദിക്കാം' കുടുക്ക വിതരണം നടത്തി

04 Dec 2024 10:28 IST

Anvar Kaitharam

Share News :

'നല്ല നാളേയ്ക്ക് വേണ്ടി സമ്പാദിക്കാം' കുടുക്ക വിതരണം നടത്തി


പറവൂർ: പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 'നല്ല നാളേയ്ക്ക് വേണ്ടി സമ്പാദിക്കാം' എന്ന പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ രണ്ടാം ഘട്ട കുടുക്ക വിതരണം തുടങ്ങി.

1350 വിദ്യാർത്ഥികൾക്ക് പണം സൂക്ഷിക്കാനുള്ള കുടുക്കകളും അതിൽ കുറച്ച് പൈസയുമാണ് നൽകിയത്. പറവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബീന ശശിധരൻ അധ്യക്ഷയായി. കോട്ടപ്പുറം രൂപത ബിഷപ്പ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ എംപി കെ പി ധനപാലൻ, മുൻ എംഎൽഎ എം എ ചന്ദ്രശേഖരൻ എന്നിവർ മുഖ്യാതിഥികളായി. പ്രൊഫ.കെ വി തോമസ്, നഗരസഭ ഉപാധ്യക്ഷൻ എം ജെ രാജു, ടി വി നിഥിൻ, കെ ജെ ഷൈൻ, ഇ ജി ശശി, എൻ എം പിയേഴ്സൺ, പി എസ് എം അഷ്റഫ്, എം ജെ വിനു, എ എസ് സിനി, എസ് വി വീണ, രേഖ തോമസ് എന്നിവർ സംസാരിച്ചു.

പദ്ധതിയിൽ ഇതുവരെ 5352 കുടുക്കകൾ വിതരണം ചെയ്തതായും പതിനായിരം കുടുക്കകളാണ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും പ്രൊഫ. കെ വി തോമസ് പറഞ്ഞു.

Follow us on :

More in Related News