Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 20:30 IST
Share News :
പറവൂർ ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ സുവർണ്ണ ജൂബിലി സമാപിച്ചു
പറവൂർ: മനുഷ്യത്വപരവും മാനവീകതയിലൂന്നിയതുമായ പ്രവർത്തനങ്ങളാണ് പറവൂർ ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ നടത്തി വരുന്നതെന്നും സുവർണ്ണ ജൂബിലി വർഷത്തിൽ നടപ്പാക്കിയ 50 പ്രവർത്തനങ്ങൾ ഇതാണു തെളിയിക്കുന്നതെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പറവൂർ ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര വ്യവസായ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച 20 പേർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി.
സഹോദര പുത്രൻ വീടു തകർത്ത വാടാപ്പിള്ളി പറമ്പിൽ ലീലക്ക് സുവർണ്ണ ജൂബിലി സ്മാരകമായി നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ നിർവ്വഹിച്ചു. സംഘടനയുടെ സുവർണ്ണ ജൂബിലി സോവനീർ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പ്രകാശനം ചെയ്തു. ആദ്യകാല അംഗങ്ങളെയും മുൻഭാരവാഹികളെയും കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് ആദരിച്ചു.
പിടിഎംഎ പ്രസിഡന്റ് കെ ടി ജോണി അധ്യക്ഷനായി. നഗരസഭാധ്യക്ഷ ബീന ശശിധരൻ, ഉപാധ്യക്ഷൻ എം ജെ രാജു, പ്രതിപക്ഷ നേതാവ് ടി വി നിഥിൻ, കെ എം ദിനകരൻ, രമേഷ് ഡി കുറുപ്പ്, കെവിവിഇഎസ് ജില്ലാ സെക്രട്ടറി അഡ്വ. എ ജെ റിയാസ്, ജിമ്മി ചക്യത്ത്, കെ എൽ ഷാറ്റോ, എസ് ദിവാകരൻ പിള്ള എന്നിവർ സംസാരിച്ചു. പി ബി പ്രമോദ് സ്വാഗതവും അൻവർ കൈതാരം നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.