Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ശിക്ഷിച്ചു

24 Jul 2024 21:46 IST

Anvar Kaitharam

Share News :

പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ശിക്ഷിച്ചു


പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ച കേസിലെ പ്രതിയെ ശിക്ഷിച്ചു.

വൈപ്പിൻ എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കൽ നിഖിൽ (22) നാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി എട്ട് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിനു നൽകും. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറ് മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും ജഡ്‌ജി ടി കെ സുരേഷ് ഉത്തരവിട്ടു.

2021 മാർച്ചിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്നു പ്രണയം നടിച്ചു പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാട്‌സാപ് വഴി കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഞാറക്കൽ പൊലീസാണ് കേസെടുത്തത്. ഇൻസ്പെക്ട‌ർ ആയിരുന്ന രാജൻ കെ അരമന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.


Follow us on :

More in Related News