Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 19:31 IST
Share News :
ചാവക്കാട്:ജോയിന്റ് കൗൺസിൽ ചാവക്കാട് മേഖല സമ്മേളനവും,തെരഞ്ഞെടുപ്പും നടന്നു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.രാഗേഷ് മോഹൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ അഞ്ചുവർഷം കൂടുമ്പോൾ അനുവദിച്ചിരുന്ന രീതി വീണ്ടും തുടരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ജീവനക്കാർക്ക് ലഭിക്കേണ്ട 19 ശതമാനം ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.മേഖല പ്രസിഡന്റ് ഇ.രാജൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വി.ജെ.മെർളി,വൈസ് പ്രസിഡന്റ് എം.കെ.ഷാജി,ട്രഷറർ വി.വി.പ്രസാദ്,കെ.എം.രമേഷ്,കെ.എച്ച്.നൗഷാദ്,പി.പി.ലിൻറ,വി.എ.നന്ദ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി പി.പി.ലിൻറ(പ്രസിഡന്റ്),പി.എസ്.വിജു,ജിൻസ് രാജ്(വൈസ് പ്രസിഡന്റ്മാർ),കെ.എച്ച്.നൗഷാദ്(സെക്രട്ടറി),പി.വി.ബെന്നി,എം.ആർ.പ്രവിത(ജോയിന്റ് സെക്രട്ടറിമാർ),വി.എ.നന്ദകുമാർ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.