Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

09 May 2025 15:25 IST

NewsDelivery

Share News :

തിരുവനന്തപുരം : 99.5 ആണ് വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം.*

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജയവും തോല്‍വിയുമില്ല. എല്ലാവരും ആത്മവിശ്വാസത്തോടെ ജീവിതമെന്ന് പരീക്ഷയില്‍ വിജയിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. 72 ക്യാമ്ബുകളിലായാണ് ഈ വർഷത്തെ മൂല്യനിർണയം പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം.


പരീക്ഷ എഴുതിയത് 427020 കുട്ടികള്‍

ആകെ 4,27,020 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്‌എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യമുണ്ടാകും. എസ്‌എസ്‌എല്‍സി (എച്ച്‌ഐ) ഫലം https://sslchiexam.kerala.gov.in ലും ടിഎച്ച്‌എസ്‌എല്‍സി (എച്ച്‌ഐ) ഫലം https://thslchiexam.kerala.gov.in ലും എഎച്ച്‌എസ്‌എല്‍സി ഫലം https://ahslcexam.kerala.gov.in ലും ടിഎച്ച്‌എസ്‌എല്‍സി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.

Follow us on :

More in Related News