Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2024 13:51 IST
Share News :
കടുത്തുരുത്തി : മാനവ സേവ മാധവ സേവ എന്ന സന്ദേശത്തെ അർത്ഥപൂർണ്ണമാക്കി 5015ാം നമ്പർ മുടക്കാരി എൻ.എസ്. എസ് കരയോഗം. കരയോഗത്തിൽ നിശ്ചയിച്ചിരുന്ന ഓണാഘോഷം ഒഴിവാക്കി അതിനായി സമാഹരിച്ച മുഴുവൻ തുകയും വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കുവാനായി സേവാഭാരതിയുടെ വയനാട് സേവാനിധിയിലേക്ക് നല്കി മാതൃകയായി. എല്ലാ കുടുംബങ്ങളിലും നിന്നു സമാഹരിച്ച് സേവാനിധി സേവാഭാരതി കോട്ടയം ജില്ലാ ഉപാധ്യക്ഷൻ ജെ. ദിനേശ് കരയോഗം സെക്രട്ടറി എസ്. ജി. രവീന്ദ്രൻ നായർ നിന്നും ഏറ്റുവാങ്ങി. കരയോഗ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങളിൽ കരയോഗം പ്രസിഡന്റ് കെ. എം. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി എസ്. ജി. രവീന്ദ്രൻ നായർ, ട്രഷറർ വി. കെ. രതിക്കുട്ടൻ, സേവാഭാരതി മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. മോഹനൻ, സെക്രട്ടറി കൃഷ്ണദാസ്, ട്രഷറർ എൻ. ഹരിശർമ്മ, കരയോഗം വനിത സമാജം പ്രസിഡന്റ് രമാ വേണുഗോപാൽ, മറ്റ് കരയോഗ - വനിത സമാജ ഭാരവാഹികൾ, കരയോഗ കുടുംബാംഗങ്ങൾ എന്നീവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.