Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2024 17:31 IST
Share News :
വൈക്കം: ലോക വയോജന ചൂഷണ വിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രതിജ്ഞ സംഘടിപ്പിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ പി.റ്റി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ അദ്ധ്യക്ഷ പ്രീതാ രാജേഷ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. വാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ വയോജനങ്ങളെ നോവിക്കുകയില്ലായെന്നും പൊതുജനങ്ങയളുടെ ഇടയിലേക്ക് ഈ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഓരോരുത്തരും പ്രവർത്തിക്കുമെന്നും ഏവരും പ്രതിജ്ഞയെടുത്തു.നഗരസഭാ സെക്രട്ടി സൗമ്യ ഗോപാലകൃഷ്ണൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷ സിന്ധു സജീവൻ, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ബിന്ദു ഷാജി, ക്ഷേമകാകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻ എൻ. അയ്യപ്പൻ, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻ ഹരിദാസൻ നായർ, വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ലേഖ ശ്രീകുമാർ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു..
Follow us on :
Tags:
More in Related News
Please select your location.