Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറിവിനെ ആയുധമാക്കിയുള്ള പ്രവർത്തനം നാടിൻ്റെ വികസന സങ്കൽപ്പം യാഥാർത്ഥ്യമാക്കുമെന്ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ.

09 Jul 2024 09:29 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

വെംബ്ലി കേന്ദ്രമായി ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് പകർന്നു നൽകുന്നതിൽ ജാതിമത വിവേചനങ്ങളൾ പാടില്ല. വിവേചനങ്ങളില്ലാതെ ഒരു മനസ്സോടെ ഉണ്ടാക്കുന്ന കൂട്ടായ്മ വിജയം കാണാതെ പിൻമാറില്ല.


സിവിൽസർവീസ് സ്വപ്നം കാണാൻ പോലും സാധാരണക്കാരൻ്റെ മക്കൾക്ക് കഴിയാതിരുന്ന കാലത്തുനിന്നും സാധാരണക്കാരൻ്റെ അവകാശമായി സിവിൽസർവീസ് അടക്കമുള്ള മേഖലയെ മാറ്റാൻ കഴിഞ്ഞു . 

നാടിനു പുറത്തേയ്ക്കു വിദ്യാഭ്യാസത്തിനും ജോലിയ്ക്കും പോകുന്ന കുട്ടികൾക്ക് ' വിദേശ ഭാഷ നിർബന്ധമാകുമ്പോൾ അതിനായി മറ്റൊരു പട്ടണം തേടി പോകേണ്ട തായി വരുന്നില്ല. ഗ്രാമീണ മേഖലയിൽ നിർധനരായ ആളുകൾക്ക് അറിവു നൽകാൻ ഹിദായ ഫൗണ്ടേഷൻ ഒരുക്കുന്ന ഈ സംരംഭം സർവ്വശക്തൻ വിജയത്തിലെത്തിക്കുമെന്നും മുനവ്വർ അലി തങ്ങൾ പറഞ്ഞു.

ഹിദായ പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് ബഡായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വെംബ്ലി ഡവലപ്മെൻ്റ് പ്രോജക്ട് പ്രഖ്യാപനം വാഴൂർ സോമൻ എം.എൽ.എ.യും ഹിദായ പ്രോജക്ട് ഡോക്‌മെൻ്ററി ലോഞ്ചിങ്ങ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യും നിർവ്വഹിച്ചു. മലപ്പുറം ബദ്റുജ ഇസ് ലാമിക് സെൻ്റർ ചെയർമാൻ സയ്യിദ് ശിഹാബുദീൻ അൽ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തി. ഹിദായ ഷീ മിഷൻ കൊക്കയാർ പഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക്കും സ്പാനീഷ് ഭാഷ സർട്ടിഫിക്കറ്റ് വിതരണം കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് ജോസും നിർവ്വഹിച്ചു.

അബുഷമ്മാസ് അലി മൗലവി മുഖ്യ പ്രഭാഷണം നടത്തി. അബുദാബി ഇന്ത്യൻ കൾച്ചറൽ സെൻ്റർ മാനേജിങ് കമ്മറ്റിയംഗം ഇസ്ഹാഖ് നദ് വി , അജ്മിഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ഖാദർ ഹാജി എന്നിവർ വിശിഷ്ടാഥിതികളായിരുന്നുഹിദായ രക്ഷാധികാരി ഉബൈദുല്ല അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. സി.എസ്.ഡി. എസ് സംസ്ഥാന പ്രസിഡൻ്റ് കെ.കെ. സുരേഷ്, മലയരയ മഹാ സഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ്, അഡ്വ.അലക്സ് കോഴിമല, പി.എം അബ്ദുൽ സലാം, കമറുദ്ദീൻ മുളമൂട്ടിൽ, എ അബ്ദുൽ സലാം, അബു ഉബൈദത്ത്, കെ.എൽ. ദാനിയേൽ , സജിത് കെ ശശി, ജിയാഷ്കരിം, പി.വൈ. അബ്ദുൽ ലത്തീഫ്, ഹംസ മദനി, എൻ.എ. വഹാബ്, എം.സി ഖാൻ, സണ്ണി ആൻ്റണി, ഹാജി അയ്യൂബ്ഖാൻ കാസിം, ജോസ് വരിക്കയിൽ, കൊപ്ലി ഹസൻ, ജോസഫ് മാത്യു, പി.ജെ.വർഗീസ്, ഈപ്പൻ മാത്യു, വി.ജെ. സുരേഷ് കുമാർ, പി.എൻ. അസീസ്,ഒ.കെ. അബ്ദുൽ സലാം, നാഗൂർ മീരാൻ സാഹിബ്, പരീത് ഖാൻ കറുത്തോരു വീട്, ഹാറൂൺ ഹബീബ്, ഹംസ ആലസം പാട്ടിൽ , കുഞ്ഞുമുഹമ്മദ് പാറയിൽ, കെ. ഇസ്മായിൽ, നവാസ് പുളിക്കൽ എന്നിവർ സംസാരിച്ചു. ഹിദായ ചെയർമാൻ നൗഷാദ് വെംബ്ലി സ്വാഗതവും ട്രഷറർ പി.എച്ച്. നാസർ നന്ദിയും പറഞ്ഞു.

മുഹമ്മദ് ഷാൻ , ഇ.എൻ. ശ്രീകുമാർ, സന്തോഷ് പുതുച്ചിറ, സുരേഷ് മുപ്പാനയിൽ കെ.കെ. നൗഷാദ്, അനസ് മുഹമ്മദ്, മുഹമ്മദ് റാഫി, ഒ.എം നിസാം, പി.എ. അസീസ്, പി.എം. ഇബ്രാഹിം , പി.കെ. ഷാജി,ബ്ദുൽ സമദ്, ഐസി മോൾ വിപിൻ, സുജ സുഗതൻ , ആനിയമ്മ മാത്യു, ഇ.എം ശാന്തമ്മ, ഷെഹന ഷെമീർ, സീനത്ത് നൗഷാദ്, പ്രബീന രാജേഷ്,  എന്നിവർ നേതൃത്വം നൽകി.


സിവിൽ സർവ്വീസ് കോച്ചിങ് സെൻ്റർ, വിദേശ ഭാഷ പഠന കേന്ദ്രം, പി.എസ്. സി കോച്ചിങ് സെൻ്റർ എന്നിവയാണ് ഹിദായയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 300 പേർക്ക് താമസിച്ചും 200 പേർക്ക് അല്ലാതെയും ഇവിടെ പഠിക്കാനാവും

ജനകീയ പ്രവർത്തനങ്ങൾക്ക് യു.എ.ഇ.യിൽ നേതൃത്വം നൽകുന്ന ഇസ്ഹാഖ് നദ് വി , പ്രതിഫലം ലക്ഷ്യം വെയ്ക്കാതെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായ നജീബ് എന്തയാറിനെ സമ്മേളനത്തിൽ ആദരിച്ചു.

Follow us on :

More in Related News