Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 15:06 IST
Share News :
തിരൂർ : പ്ലാച്ചിമട സമരനായിക മയിലമ്മയുടെ പേരിൽ മയിലമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം തിരൂർ നഗരസഭ ചെയർ പേഴ്സണും, അധ്യാപികയുമായ എ പി നസീമക്ക് നൽകാൻ തീരുമാനിച്ചു. ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ പൊതു സമുഹത്തിൽ ചിരപരിചിതയാണ് എ പി നസീമ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ തിരിച്ചറിവുകളുമായാണ് മയിലമ്മ കാടകങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് ഇറങ്ങിവന്നത്. പ്രകൃതിയോട് യോജിച്ച്, വൈവിധ്യങ്ങളിൽ ചേർന്നു നിന്ന് അവർ സമരമാർഗ്ഗമവലബിക്കുകയായിരുന്നു.
കോള വിരുദ്ധ സമരത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച മയിലമ്മ 2002 ഏപ്രിൽ 22 നു കമ്പനിക്കു മുന്നിൽ കുടിൽ കെട്ടിയായിരുന്നു പ്രതിഷേധ സമരം. അന്നു മുതൽ കൊക്ക-കോള കമ്പനിക്കെതിരെ സമരത്തിന്റെ മുന്നണിയിൽ നിന്നു പ്രവർത്തിച്ച മയിലമ്മയെ എക്കാലത്തും ഓർത്ത് വെക്കുകയും എല്ലാ ജനകീയ സമരങ്ങൾ കരുത്ത് പകരുകയുമാണ് മയിലമ്മ പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രൊഫസർ.എസ് ശിശുപാലൻ, കെ.എസ് അനിൽ നെയ്യാറ്റിൻകര, ഡോ. കായംകുളം യൂനുസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫിബ്രവരി രണ്ടിന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ, സിക്രട്ടറി ആർ.അജയൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.