Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന്റെ അതിജീവനത്തിനായി തലയോലപ്പറമ്പ് വടയാർ പുഴയോരം ഫുഡ്‌കോർട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ കൈമാറി.

26 Aug 2024 16:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട വയനാടിന്റെ അതിജീവനത്തിനായി തലയോലപ്പറമ്പ് വടയാർ പുഴയോരം ഫുഡ്‌കോർട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ കൈമാറി. വടയാർ ആറ്റുതീരത്തുള്ള പുഴയോരം ഫുഡ് കോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ഒരുമാസ കാലയളവിൽ ഫുഡ് കോർട്ടിൽ ലഭിച്ച മുഴുവൻ കളക്ഷൻ തുകയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി വി.കെ. എം ഗ്രൂപ്പ് ചെയർമാൻ വി.കെ മുരളീധരനും കുടുംബവും ചേർന്ന് തുകയുടെ ചെക്ക് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസന് കൈമാറിയത്.

സഹജീവികളെ സഹായിക്കാൻ കാണിക്കുന്ന മനസ്സും പ്രവർത്തിയും ഏറെ മാതൃകാപരമാണെന്നും, പ്രളയകാലത്തും കോവിഡ് കാലഘട്ടത്തിലുമെല്ലാം പ്രദേശവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റ് ഉൾപ്പടെയുള്ള സഹായം എത്തിക്കുന്നതിന് മനുഷത്തപരമായ സമീപനം സ്വീകരിച്ച അതെ പോലെ തന്നെ കേരളത്തെ ഉലച്ച വയനാട് ദുരന്തത്തിൽ സഹായം എത്തിക്കുന്നതിനായി തൻ്റെ ഹോട്ടൽ ബിസിനസ്സിലെ തൊഴിലാളികളുടെ ശമ്പളവും ചിലവുകളും കൈയ്യിൽ നിന്നും എടുത്ത് ഒരു മാസത്തെ വരുമാനം പൂർണ്ണമായി നൽകുന്നത് ഒരു ദുരന്തം വരുമ്പോൾ നാം കാണിക്കുന്ന മനുഷ്യ സേവനത്തിൻ്റെ മഹത്തരമായ മാതൃകയാണെന്ന് മന്ത്രി വി.എൻ വാസവൻ ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. മറവൻതുരുത്ത് സ്വദേശിയായ വി.കെ മുരളീധരൻ പഞ്ചായത്തിലെ അതിദാരിദ്ര വിഭാഗത്തിലുള്ള 20 കുടുംബങ്ങൾക്ക് പെൻഷൻ എന്ന രീതിയിൽ നിശ്ചിത തുക കഴിഞ്ഞ രണ്ടുവർഷമായി നൽകി വരുന്നുണ്ട്. ഭവനരഹിതരായവർക്ക് വീടുകൾ നിർമ്മിച്ച് നൽകിയിയും സഹജീവികൾക്ക് സാന്ത്വനം നൽകിയിരുന്നു. പ്രദേശവാസികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി

മറവൻതുരുത്ത് എഫ്. എച്ച്.സിയുടെ കീഴിൽ സബ് സെൻ്റർ നിർമ്മിക്കുന്നതിനു വേണ്ടി തൻ്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലം വിട്ടു നൽകിയും ജനോപകാരപ്രധമായ പ്രവർത്തനം നടത്തിയിരുന്നു.

Follow us on :

More in Related News