Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം; ദേവിയെ എഴുന്നള്ളിക്കാനായി ഒൻപത് നിലതേരോരുങ്ങി.

03 Mar 2025 20:14 IST

santhosh sharma.v

Share News :

വൈക്കം: ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിൽ ദേവിയെ എഴുന്നള്ളിക്കാനായി ഒൻപതു നിലതേരൊരുങ്ങി. വാഴക്കുലകൾ,കരി ക്കിൻകുലകൾ വൈദ്യുതി ദീപങ്ങൾ എന്നിവയാൽ അലങ്കരിച്ച തേരിൻ്റെ മുകളിൽ ദേവിയുടെ തിടമ്പ് എഴുന്നള്ളിച്ചു. കുംഭഭരണിദിനം വരെ തേര് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൻ്റെ മുന്നിലുണ്ടാകും. കുംഭഭരണി ഉത്സവ ചടങ്ങുകൾക്ക് തന്ത്രി മനയത്താറ്റില്ലത്ത് ദിനേശൻനമ്പൂതിരി, മേൽശാന്തി മധുപോറ്റി എന്നിവർ കാർമികത്വം വഹിച്ചു. എതിരേൽപ്, താലപ്പൊലി എന്നിവ ക്ഷേത്രത്തിലെത്തുന്ന സമയം തേരിൽ നിന്നു പ്രസാദം വാങ്ങാൻ ഒട്ടേറെ ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഒൻപത് നിലകളിലായി ഒരുക്കിയ തേരിന് പതിനാറേമുക്കാൽ കോൽ ഉയരമുണ്ട്. എട്ട് തൂണുകളും 72 കഴകളും ഉപയോഗിച്ചാണ് തേര് നിർമിച്ചിരിക്കുന്നത്. ഉത്സവ പരിപാടികൾക്ക് എൻഎസ്‌എസ് കരയോഗം പ്രസിഡൻ്റ് സോമൻനായർ, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ, സെക്രട്ടറി രാമചന്ദ്രൻനായർ, ജോയിന്റ് സെക്രട്ടറി സച്ചിദാനന്ദൻ, ട്രഷറർ ജി.ഗിരീഷ് കുമാർ, ക്ഷേത്രം പ്രസിഡന്റ് നന്ദകുമാർ, സെക്രട്ടറി ഗോപാലകൃ ഷ്‌ണൻ നായർ എന്നിവർ നേതൃ ത്വം നൽകി.



Follow us on :

More in Related News