Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചിയിൽ ഓടയില്‍ വീണ് വിദേശ ടൂറിസ്റ്റിൻ്റെ കാലൊടിഞ്ഞ സംഭവം നാണക്കേടെന്ന് ഹൈക്കോടതി

14 Nov 2024 11:38 IST

Shafeek cn

Share News :

ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണ് വിദേശ ടൂറിസ്റ്റിന്റെ കാലൊടിഞ്ഞ സംഭവം നാണക്കേടാണെന്ന് ഹൈക്കോടതി. പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും ആളുകള്‍ക്ക് നടക്കാന്‍പോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി വിമര്‍ശിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഈ വിമര്‍ശനം.


സംഭവത്തില്‍ കോടതി കോടതി അധികൃതരുടെ വിശദീകരണം തേടി. പുതുക്കിപ്പണിയാന്‍ തുറന്നിട്ടിരുന്ന ഓടയില്‍ വീണാണ് ടൂറിസ്റ്റിന് പരിക്കേറ്റത്. ഇത്തരം സംഭവങ്ങളെക്കുറിച്ച് ടൂറിസ്റ്റുകള്‍ അവരുടെ രാജ്യത്തുപോയി എന്തായിരിക്കും പറയുക?. കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം എന്തു ചിന്തിക്കും? കോടതി ചോദിച്ചു. നടക്കാന്‍പോലും പേടിക്കേണ്ട നാടെന്ന് മറുനാട്ടുകാര്‍ കരുതിയാല്‍ ഇവിടെ എങ്ങനെ ടൂറിസം വളരും. ടൂറിസം മാപ്പില്‍ കൊച്ചിയെ മാത്രമല്ല കേരളത്തെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും ഹൈക്കോടതി പറഞ്ഞു.


അരൂര്‍-തുറവൂര്‍ ദേശീയപാത നിര്‍മാണം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടിയ കോടതി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ദേശീയ പാതയിലെ ഡ്രെയ്‌നേജ് സംവിധാനം ഒരുക്കുന്നതിലെ തടസ്സങ്ങള്‍ ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.





Follow us on :

More in Related News