Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലടത്തതണ്ണിയിൽ വട്ടത്തിലാറിലെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ നടപ്പാലം നിർമ്മിച്ചു

28 May 2024 10:14 IST

R mohandas

Share News :

കൊല്ലം : കല്ലടത്തതണ്ണിയിൽ വട്ടത്തിലാറിലെ പറയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആശ്വാസമായി ഒരു കൂട്ടം ചെറുപ്പക്കാർ ഒത്തൊരുമിച്ചു പ്രവാസികളുടെയും തദ്ദേശവാസികളുടെയും സഹായത്തോടെ കല്ലടത്തണ്ണി വട്ടത്തിൽ ആറിന് സമീപത്തുകൂടി കൊച്ചുതോടിനുകുറുകെ 12 മീറ്റർ നീളത്തിൽ ഇരുമ്പിൽ നടപ്പാലം നിർമ്മിച്ചു. വട്ടത്തിൽ തങ്ങൾ തീർത്ഥാടന കേന്ദ്രത്തിലേക്കും വട്ടത്തിൽ ആറിന് നടുവിൽ ഉള്ള മനോഹരമായ പാറക്കൂട്ടങ്ങളിലേക്കും പോകുവാൻ വളരെ അധികം ചുറ്റിയാണ് വിനോദ സഞ്ചാരികൾ എത്തിയിരുന്നത്. പള്ളിക്കൽ, ചടയമംഗലം പഞ്ചായത്ത് അതിർത്തിയായ കല്ലടതണ്ണി വെള്ളച്ചാട്ടവും പാറക്കെട്ടുകൾ കാണുവാനും, വട്ടത്തിൽ തങ്ങൾ തീർത്ഥാടന കേന്ദ്രത്തിലേക്ക് നേർച്ച സംബന്ധമായും ജില്ലക്ക് വെളിയിൽ നിന്നും വിദൂര ദേശങ്ങളിൽ നിന്നും നൂറു കണക്കിന് ആളുകളാണ് ഇവിടെയ്ക്ക് എത്തുന്നത്. 


കല്ലടത്തണ്ണി വഴി എത്തുന്നവർക്ക് പാറയിലെത്താൻ വളരെ അധികം ബുദ്ധിമുട്ടായിരുന്നു അതിനാൽ പറക്കെട്ടിന്റെ സൗന്ദര്യം കരയിൽ നിന്ന് കണ്ടു മടങ്ങുന്നവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ഒരു കൂട്ടം ചെറുപ്പക്കാർ വട്ടത്തിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും പ്രവാസികളുടെയും സഹായത്തിൽ വിനോദ സഞ്ചാരികൾക്കും വട്ടത്തിൽ തങ്ങൾ തീർത്ഥാടന കേന്ദ്രത്തിലേക്കും നേർച്ചക്കെത്തുന്നവർക്കുംഏറെ സഹായകമായ ഈ പാലം യഥാർത്തികമാക്കിയത്. 


മഴക്കാലത്തു ഏറെ അപകടങ്ങൾ സംഭവിക്കുന്ന ഈ പ്രദേശത്ത് മുന്നേ തന്നെ പ്രദേശവാസികൾ മുന്നറിയിപ്പ് ബോർഡ്‌കൾ സ്ഥാപിച്ചിരുന്നു.


കല്ലടത്തണ്ണി വഴി വാഹനങ്ങളിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്തു എളുപ്പത്തിൽ വട്ടത്തിൽ തങ്ങൾ തീർത്ഥാടന കേന്ദ്രത്തിലും മനോഹരമായ പാറക്കൂട്ടങ്ങളും ഇനി എളുപ്പത്തിൽ കാണാൻ സാധിക്കും.


.

Follow us on :

More in Related News