Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 17:26 IST
Share News :
കോട്ടയം: കോട്ടയം നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്. തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോട്ടയം ബ്ലോക്ക് കമ്മറ്റിയുടെ തേനൃത്വത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ ചെയർപേഴ്സൺ ഓഫീസിന് മുന്നിൽ പ്രവർത്തകൾ ഉപരോധം തീർത്ത് പ്രതിഷേധിച്ചു. പ്രവർത്തകരുടെ ആവശ്യം അംഗീകരിക്കാൻ ചെയർപേഴ്സൻ തയ്യാറാകാതെ വന്നതോടെ പ്രവർത്തകർ ക്യാമ്പിനുള്ളിൽ ഉപരോധിച്ചു.
കാത്തിരിപ്പു കേന്ദ്രത്തിന്റെ കാര്യത്തിൽ ഉറപ്പ് ലഭിക്കാതെ ഉപരോധം പിൻവലിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയതോടെ
പ്രതിഷേധം നീണ്ടു. പ്രതിഷേധം ശക്തമായതോടെ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. പിന്നീട് പൊലീസ് എത്തി ഇവരെ ബലം പ്രയോഗിച്ച് നീക്കി. എന്നാൽ പ്രതിഷേധം അവസാനിപ്പിക്കാൻ പ്രവർത്തകർ തയ്യാറായില്ല. ഉച്ച കഴിഞ്ഞ് ചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം പരിഗണിക്കുമെന്ന് ചെയർപേഴ്സൻ ഉറപ്പ് നൽകിയശേഷമാണ് പ്രവർത്തകർ പിരിഞ്ഞ് പോയത്. ഇതേ തുടർന്ന് ബസ് സ്‌റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം പണിയാൻ കൗൺസിൽ തീരുമാനിച്ചു.
യാത്രാദുരിതത്തിന് അയവ് വരുത്തുക, യാത്രക്കാർക്ക് മതിയായ സൗകര്യങ്ങളൊരുക്കുക, കാത്തിരിപ്പ് കേന്ദ്രവും ഇരിപ്പിടങ്ങളും നിർമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഡിവൈഎഫ്‌ഐ കോട്ടയം ബ്ലോക്ക് കമ്മറ്റി പ്രക്ഷോഭം സംഘടിപ്പിച്ചത്.
സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. അതുൽ ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മറ്റിയംഗം കെ ആർ അജയ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. ബി മഹേഷ് ചന്ദ്രൻ, പ്രതിപക്ഷ നേതാവ് അഡ്വ. ഷിജാ അനിൽ, ബ്ലോക്ക് സെക്രട്ടറി അജിൻ കുരുവിള ബാബു, എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ബി ആഷിക്, ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗങ്ങളായ എസ് അമൃത, എം പി പ്രതീഷ്, രാഹുൽ പി ജയകുമാർ എന്നിവർ സംസാരിച്ചു. അറസ്‌റ്റ് ചെയ്‌ത പ്രവർത്തകരെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.
Follow us on :
Tags:
More in Related News
Please select your location.