Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 17:50 IST
Share News :
വൈക്കം: കേരളത്തിലെ ആയിരക്കണക്കിന് ജലാശയങ്ങൾ മാലിന്യ മുക്തമാക്കാനും ഇവിടെ മത്സ്യം നിക്ഷേപിച്ച് ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുകയും അതുവഴി കർഷകർക്ക് മികച്ച വരുമാനമാർഗം തുറന്നുകൊടുക്കുകയുമാണ് എംബാങ്ക് മെൻ്റ് മത്സ്യകൃഷി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്
മത്സ്യ ബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന എംബാങ്ക് മെൻ്റ് മത്സ്യകൃഷിയുടെ സംസ്ഥാന തല വിളവെടുപ്പ് ഉദ്ഘാടനവും ആദ്യ വില്പനയും വൈക്കം ഉദയനാപുരത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി.ജലാശയങ്ങൾ നവീകരിക്കുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി തുക കണ്ടെത്തിയാൽ കൂടുതൽ ചാലുകൾ മത്സ്യകൃഷിക്ക് അനുയോജ്യമാക്കാനും അതുവഴി ഉൾപ്രദേശത്ത് വരുമാനം വർദ്ധിപ്പിക്കുവാനും കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചലച്ചിത്ര സംവിധായകൻ എബ്രീഡ് ഷൈന് മത്സ്യം കൈമാറി ആദ്യ വില്ലന ഉദ്ഘാടനം ചെയ്തു. സി.കെ ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പ മണി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേഷ് ശശിധരൻ, ഫിഷ് ഫാർമിംഗ് ക്ലബ് ട്രഷറർ കെ.ജി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫിഷറീസ് വകുപ്പ് പടിഞ്ഞാറേക്കര നവോദയ ഫിഷ്ഫാമിംഗ് ക്ലബ്ബുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.നാല് കൂടുകളിലായി
4500 നാടൻ വരാൽ കുഞ്ഞുങ്ങളെയാണ് ഇവിടെ കൃഷി ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.