Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2024 18:28 IST
Share News :
കോട്ടയം: ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളിൽപോലും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന് യുഡിഎഫ് മറുപടി പറയണമെന്ന് എൽഡിഎഫ് നേതാക്കൾ കോട്ടയത്ത് ആവശ്യപ്പെട്ടു. കോട്ടയം മണ്ഡലത്തിൽ 2019ലെ തെരഞ്ഞെടുപ്പിനേക്കാൾ യുഡിഎഫിന് 56,415 വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കുറവ് പോളിങ് നടന്ന മണ്ഡലങ്ങളിലൊന്നാണ് കോട്ടയം. അതിന്റെ ഭാഗമായി എൽഡിഎഫ് വോട്ടുകളിലും കുറവ് സംഭവിച്ചു.
പാലാ നിയമസഭാമണ്ഡലത്തിൽ 2019ൽ യുഡിഎഫിന് ലഭിച്ച ലീഡ് 33,472 വോട്ടാണ്. ഇത് ഇത്തവണ 12,465 ആയി കുറഞ്ഞു. കടുത്തുരുത്തിയിൽ ലീഡ് 26,707 ആയിരുന്നത് ഇത്തവണ 11,474 ആയും കുറഞ്ഞു. എന്നിട്ടും വലിയ നേട്ടമുണ്ടാക്കിയെന്ന മട്ടിലാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം.
ആകെ ലഭിച്ച വോട്ടിലും യുഡിഎഫിന് വലിയ കുറവുണ്ടായി. പിറവം 4606, പാലാ 14676, കടുത്തുരുത്തി 14047, വൈക്കം 7192, ഏറ്റുമാനൂർ 8485, കോട്ടയം 8187, പുതുപ്പള്ളി 4734 എന്നിങ്ങനെ വോട്ട് കുറഞ്ഞു. ഈ വോട്ടുകൾ ഏത് പെട്ടിയിലേക്കാണ് പോയത്? പൂഞ്ഞാർ 9598, കാഞ്ഞിരപ്പള്ളി 4625, ചങ്ങനാശേരി 9525 എന്നിങ്ങനെയും യുഡിഎഫിന് വോട്ട് കുറഞ്ഞിട്ടുണ്ട്.
ബിഡിജെഎസിന്റെ മാരീചരാഷ്‌ട്രീയത്തെ എൽഡിഎഫ് എതിർത്തു. യുഡിഎഫ് ഒരു പ്രസ്‌താവന പോലും ഇറക്കിയില്ല. ഡിസിസി പ്രസിഡന്റിന്റെ ബൂത്തിൽ എൻഡിഎയ്‌ക്കാണ് ലീഡ്. സമുദായം പറഞ്ഞ് വോട്ട് പിടിച്ചിട്ടും എൻഡിഎയ്‌ക്ക് 6,911 വോട്ടുകൾ മാത്രമാണ് വർധിച്ചത്.
ദേശീയരാഷ്‌ട്രീയ സാഹചര്യങ്ങൾ കേരളത്തിലും പ്രതിഫലിച്ചു. അതല്ലാതെ, കോട്ടയത്തെ യുഡിഎഫിന്റെ മേന്മകൊണ്ടോ നേതാക്കളുടെ പ്രവർത്തനംകൊണ്ടോ ഉണ്ടായ വിജയമല്ലിത്. പല നേതാക്കളും വെളിച്ചത്തുവന്നത് തന്നെ ജയിച്ചതിനുശേഷമാണെന്നും എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്‌ണൻ, അഡ്വ. റജി സഖറിയ എന്നിവർ പറഞ്ഞു.
Follow us on :
More in Related News
Please select your location.