Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘മറ്റു വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദം ഉണ്ടാകും, സംഘർഷ സാധ്യത’; ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി

03 Mar 2025 09:14 IST

Shafeek cn

Share News :

മുഹമ്മദ് ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. ജുവനൈൽ ജസ്റ്റിസ് ഹോമിൽ തന്നെ പരീക്ഷ നടത്താനാണ് നീക്കം. സംഘർഷ സാധ്യത കണക്കാക്കിയാണ് തീരുമാനം. സിറ്റി പൊലീസ് കമ്മിഷണർ ടി നാരായൺ ആണ് ആവശ്യം ഉന്നയിച്ചത്. പ്രതികൾ സകൂളിൽ പരീക്ഷ എഴുതിയാൽ മറ്റു വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ്.


പൊലീസ് ആവശ്യത്തെ തുടർന്ന് ജുവനൈൽ ഹോമിൽ പരീ​ക്ഷ നടത്താൻ തീരുമാനിച്ചു. വെള്ളിമാട് കുന്നിലെ എൻജിഒ ക്വട്ടേഴ്സ് ഹയർ‌സെക്കൻഡറി സ്കൂളിൽ പ്രതികളെ പരീക്ഷ എഴുതിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺ​ഗ്രസും കെ എസ് യു വും വ്യക്തമാക്കി രം​ഗത്തെത്തിയിരുന്നു. അതേസമയം ജുവനൈൽ ഹോമിലേക്ക് എംഎസ്എഫ് പ്രവർത്തകർ‌ പ്രതിഷേധവുമായെത്തി. സംഘർഷം ഉണ്ടായതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയും പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായി.


വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. പ്രതികളെ സ്കൂളിലെത്തി പരീക്ഷ എഴുതിക്കാൻ ആയിരുന്നു തീരുമാനിച്ചത്. ഇതിനായി പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു.കേസില‍െ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതൻ എത്തിയാൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസും കെഎസ്‌യുവും പറ‍ഞ്ഞിരുന്നു. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുതെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Follow us on :

More in Related News