Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത വരൾച്ചയിൽ വ്യാപകമായ കൃഷി നാശം: വിദഗ്ധ സംഘo കൃഷിയിടങ്ങളിൽ സന്ദർശനം നടത്തി.

09 May 2024 09:09 IST

UNNICHEKKU .M

Share News :

മുക്കം: കൊടും വേനലിലും വരൾച്ചയിലും വ്യാപകമായ കൃഷിനാശമുണ്ടായ പ്രദേശങ്ങളിൽ കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഇ. എൻ. സഫിയ, കുന്ദ മംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം കെ ശ്രീവിദ്യ, എഫ്. ഐ. ബി ഡെപ്യൂട്ടി ഡയറക്ടർ അമ്പിളി എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് വരൾച്ച പ്രദേശങ്ങൾ വിശദമായി സന്ദർശിച്ച് വിലയിരുത്തിയത്.സംഘത്തോടപ്പO 

കൃഷി ഓഫീസർ ഡോ. ദർശന ദിലീപ് സംഘത്തെ അനുഗമിച്ചു. " കനത്ത വേനലിലുംവരൾച്ചയിലും കർഷകർക്ക് പ്രതികൂലമായ തിരിച്ചടി സംഭവിച്ചിരിക്കയാണ്. പരമ്പരാഗതമായി നല്ല രീതിയിൽ കൃഷി ചെയ്യുന്ന കർഷകരുടെ നഷ്ടം നികത്താൻ പ്രത്യേക വർൾച്ച പാക്കേജ് പ്രഖ്യാപനമുണ്ടാവണം അവർ ആവശ്യപ്പെട്ടു.





 മുൻ വർഷങ്ങളിൽ നിന്ന് വിത്യസ്തമായ വരൾച്ചയിൽ മാവൂരിലും പരിസരങ്ങളിലുമായി നിരവധി പേരുടെ വാഴകൃഷി നശിച്ചിരുന്നു. വെയിൽ താങ്ങാനാകാതെ നിരവധി വാഴകളാണ് ഒടിഞ്ഞ് നിലംപൊത്തിയത്. ഇവ സംബന്ധിച്ച് കൃഷിഭവന്റെ നേതൃത്വത്തിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇവ പരിശോധിച്ച് വിലയിരുത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും ബ്ലോക്ക് തല സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘമാണ് മാവൂർ, മുക്കം, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ പരിശോധന നടത്തിയത്. മാവൂർ കൃഷി ഭവനുകീഴിൽ പാറമ്മൽ, ആയംകുളം, തെങ്ങിലക്കടവ് ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. വരൾച്ചയിൽ കൃഷി നാശം സംഭവിച്ചവർക്ക് പാക്കേജ് പ്രഖ്യാപിക്കുന്ന അടക്കമുള്ള നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് കർഷകർ.

Follow us on :

More in Related News