Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം

22 May 2024 07:17 IST

R mohandas

Share News :

കൊല്ലം: ജൂണ്‍-ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മഴക്കാലത്തോടനുബന്ധിച്ച കടല്‍ക്ഷോഭവും മറ്റ് പ്രതിസന്ധികളും ഒഴിവാക്കുന്നതിനായി മത്സ്യത്തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തി. നീണ്ടകരയിലുള്ള ഫിഷറീസ് അവയര്‍നെസ് സെന്റില്‍ നടന്ന പരിപാടിയില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അദ്ധ്യക്ഷനായി. മത്സ്യത്തൊഴിലാളികള്‍ക്ക് പുറമേ ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികളും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുത്തു.

മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നവര്‍ അഗ്‌നിശമന-ദിശാസൂചകഉപകരണങ്ങള്‍, വെസല്‍ ട്രാക്കിംഗ് സംവിധാനം, റഡാര്‍ റിഫ്‌ളക്ടറുകള്‍, നാവിഗേഷണല്‍ ലൈറ്റുകള്‍ എന്നിവ കരുതണം. എല്ലാ മത്സ്യബന്ധന യാനങ്ങളിലും ലൈഫ് ബോയ് ഉറപ്പാക്കണം. എല്ലാ മത്സ്യത്തൊഴിലാളികളും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണമെന്നുമാണ് നിര്‍ദേശം.  

കാലാവസ്ഥാ മുന്നറിയിപ്പ് മറികടന്ന് മത്സ്യബന്ധനത്തിന് പോകരുത്. യാനത്തിന്റെ രജിസ്‌ട്രേഷന്‍ ലൈസന്‍സ്/സ്‌പെഷ്യല്‍ പെര്‍മിറ്റ്, തൊഴിലാളികളുടെ ബയോമെട്രിക് ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഉണ്ടായിരിക്കണം.  

മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നീണ്ടകരയില്‍ സജ്ജീകരിച്ചു. അടിയന്തരഘട്ടങ്ങളില്‍ 9496007027, 0476-268036 നമ്പറുകളിലാണ് ബന്ധപ്പേടെണ്ടത്.  മണ്‍സൂണ്‍കാലത്തില്‍ കടലിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണവും അനിവാര്യമാണ്.  

 മത്സ്യബന്ധനത്തിനായി പുറപ്പെടുന്നതിന് മുമ്പ് എഞ്ചിന്റെയും മറ്റ് ഉപകരണങ്ങളുടെയും പ്രവര്‍ത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തണം. പ്രഥമശുശ്രൂഷ കിറ്റും മതിയായ ഭക്ഷണവും ജലവും ആവശ്യമായ ട്യൂബുകളും യാനങ്ങളില്‍ കരുതണമെന്നും അറിയിച്ചു

Follow us on :

More in Related News