Thu May 29, 2025 1:11 PM 1ST
Location
Sign In
07 Jan 2025 08:48 IST
Share News :
മലപ്പുറം : ജില്ലാ ഭരണകൂടം ഗോകുലം ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഐ ക്യൂ എ ജില്ലാ ക്വിസ്സിങ് ചാമ്പ്യൻഷിപ്പിൽ ജില്ലാതല ക്വിസ്സിങ് ചാമ്പ്യന്മാരായി മാറാക്കര വി വി എം എച്ച് എസ് എസിലെ പ്രബിൻ പ്രകാശ് വി, പ്രിൻസി സി എന്നിവർ. ജില്ലാ കളക്ടർ വി ആർ വിനോദിൽ നിന്ന് ഇവർ ജില്ലാ കളക്ടേഴ്സ് ട്രോഫി ഏറ്റുവാങ്ങി. ജില്ലയിലെ 60 ഓളം സ്കൂളുകളിൽ നിന്ന് 150 ലധികം വിദ്യാർഥികൾ ക്വിസിൽ പങ്കെടുത്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവ. മോഡൽ എച്ച് എസ് എസിലെ ഷാരോൺ വർഗീസ്, ആദിത്യദാസ്, ജി എം എച്ച് എസ് എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിലെ യു,ആഷിയ കെ ബാബു
ഹൃദയ് ബിജു, മലപ്പുറം പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ അദ്വൈത് പ്രദീപ്, മുഹമ്മദ് അൻഷിദ് യു എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.
മേൽമുറി മഅ്ദിന്‍ പബ്ലിക് സ്‌കൂളിൽ നടന്ന ചാസ്യൻഷിപ്പ് അസിസ്റ്റന്റ് കളക്ടർ വി എം ആര്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഅ്ദിന്‍ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൗഫൽ കോഡൂർ, ഐ ക്യു എ മലപ്പുറം പ്രസിഡന്റ് അനിൽ കുമാർ പി, സെക്രട്ടറി ഡോ. സിന്ധു സി ബി, ഐ ടി മിഷൻ ഡി.പി.എം ഗോകുൽ, ഐഫർ എഡ്യൂക്കേഷൻ സി ഇ ഒ അനീസ് പൂവത്തി എന്നിവർ സംസാരിച്ചു. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ക്വിസ്മാൻ സ്നേഹജ് ശ്രീനിവാസാണ് മത്സരം നിയന്ത്രിച്ചത്.
പതിനാല് ജില്ലകളിലെയും ഔദ്യോഗിക ചാമ്പ്യൻമാർ കേരളത്തിന്റെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ പദവിക്കു വേണ്ടി മത്സരിക്കും. ഐ ക്യൂ എ ഏഷ്യയുടെ കേരളത്തിലെ പാർട്ണർ ഗോകുലം ഗ്രൂപ്പാണ്. വിജയികൾക്ക് മൂന്ന് ലക്ഷത്തോളം രൂപയാണ് സമ്മാനമായി നൽകുന്നത്.
Follow us on :
More in Related News
Please select your location.