Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറ ക്ഷേത്രോല്‍സവം ആറാട്ടോടെ സമാപിച്ചു

09 Mar 2025 22:33 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മറ്റത്തൂര്‍: ചെമ്പുചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉല്‍സവത്തിന് ആറാട്ടോടെ സമാപനമായി. ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ നിന്ന് മന്ദരപ്പിള്ളിയിലേക്ക്  ആറാട്ടെഴുന്നള്ളിപ്പിലും തുടര്‍ന്ന് മന്ദാരക്കടവില്‍ നടന്ന ആറാട്ടിലും  നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് അന്നദാനവും ഉണ്ടായി. ക്ഷേത്രഭാരവാഹികളായ സുനില്‍കുമാര്‍ കൈമാപറമ്പില്‍, സെക്രട്ടറി ശ്രീധരന്‍ കളരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News