Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്ആര്‍ടിസി ഊട്ടി സ്വിഫ്റ്റ് ബസ്സിന് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ്

17 Mar 2025 15:41 IST

ENLIGHT REPORTER KODAKARA

Share News :



 കെഎസ്ആര്‍ടിസി ഊട്ടി സ്വിഫ്റ്റ് ബസ്സിന് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ്  

പുതുക്കാട് : തിരുവനന്തപുരം ഊട്ടി സ്വിഫ്റ്റ് ഡീലക്‌സ് സര്‍വ്വീസിന് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചു . പുതുക്കാട് എം എല്‍ എ കെ കെ രാമചന്ദ്രന്‍ ഗതാഗത വകുപ്പ് മന്ത്രിക്കും കെ എസ് ആര്‍ ടി സി എം ഡി യുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി . എല്ലാ ദിവസവും രാത്രി 12.46 ന് ഊട്ടി ബസ്സ് പുതുക്കാടെത്തും. രാവിലെ 5 .21 ബസ്സ് ഊട്ടിയിലെത്തും . ഷൊര്‍ണ്ണൂര്‍ , പെരിന്തല്‍മണ്ണ ,നിലമ്പൂര്‍ , നാടുകാണി ,ഗൂഡല്ലൂര്‍ വഴി ആണ് സര്‍വ്വീസ് നടത്തുന്നത് . തിരിച്ച് രാത്രി ഏഴ് മണിക്ക് ഊട്ടിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 12 മണിക്ക് പുതുക്കാടെത്തും . 361 രൂപയാണ് പുതുക്കാട് ഊട്ടി ടിക്കറ്റ് നിരക്ക് . ഒരുദിവസം തങ്ങാതെ തന്നെ ഊട്ടിയിലെ മനോഹാരിത ആസ്വദിച്ച് തിരിച്ച് വരാന്‍ ഈ സര്‍വ്വീസ് ഉപകാരപ്പെടുമെന്ന് കെ കെ രാമചന്ദ്രന്‍ എം എല്‍ എ പറഞ്ഞു .


Follow us on :

More in Related News