Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

29 Mar 2025 18:07 IST

ENLIGHT KODAKARA

Share News :






മറ്റത്തൂര്‍: ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. മൂന്നുമുറിയിലുള്ള പഞ്ചായത്തോഫസിനു മുന്നില്‍ നടന്ന ചടങ്ങില്‍ കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ പ്രഖ്യാപനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സെക്രട്ടറി എം.ശാലിനി തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് മൂന്നുമുറിയില്‍ നിന്ന് കോടാലിയിലേക്ക് നടന്ന മാലിന്യമുക്ത പ്രഖ്യാപന റാലി എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികള്‍ ,കുടുംബശ്രീ അംഗങ്ങള്‍,ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ വയോജനസംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു. കോടാലി ജി.എല്‍.പി സ്‌കൂളില്‍ നടന്ന സമാപനസമ്മേളനത്തില്‍ മികച്ച രീതിയില്‍ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനകളേയും വ്യക്തികളേയും അനുമോദിച്ചു.


Follow us on :

More in Related News