Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 19:01 IST
Share News :
തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗത്തെ ലിക്വിഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യോഗ വിരുദ്ധർ നൽകിയ ഹർജികൾ തള്ളിക്കൊണ്ട് ബഹു. സുപ്രീം കോടതിയുടെ ഉത്തരവിൽ ആഹ്ളാദം പ്രകടിപ്പിച്ചും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിൻതുണ പ്രഖ്യാപിച്ചുകൊണ്ടും തലയോലപ്പറമ്പ് യൂണിയൻ സമ്മേളനവും ആഹ്ളാദ പ്രകടനവും നടത്തി. യൂണിയൻ പ്രസിഡൻ്റ് ഇ. ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് രാജപ്പൻ, യു എസ് പ്രസന്നൻ, അഭിലാഷ് രാമൻ കുട്ടി, രാജി ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ നേതാക്കൾ, ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.