Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമ പ്രവർത്തകന് നേരെ ആക്രമണം പ്രസ്സ് ക്ലബ് പ്രതിഷേധിച്ചു

27 Dec 2024 20:40 IST

Basheer Puthukkudi

Share News :

കുന്നമംഗലം: മാധ്യമം ദിനപത്രത്തിൻ്റെ കുന്നമംഗലത്തെ പ്രാദേശിക ലേഖകൻ ഡാനിഷിന് നേരെയാണ് വെള്ളിയാഴ്ച പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് സമീപവാസിയായ സുരേഷ് ബാബു ആക്രമിക്കാൻ ശ്രമിച്ചത്. ഇയാളുടെ സ്ഥലത്ത് നിന്ന് റോഡിലേക്ക് മണ്ണിട്ടതുമായി ബന്ധപ്പെട്ട് നൽകിയ വാർത്തയാണ് ആക്രമണത്തിന് കാരണം. കുന്നമംഗലം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് കുന്നമംഗലം പ്രസ്സ് ക്ലബ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ബഷീർ പുതുക്കുടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി കാരന്തൂർ, ട്രഷറർ എം. സിബ്ഗത്തുള്ള, ഹബീബ് കാരന്തൂർ, സർവ്വദമനൻ കുന്നമംഗലം, സുജിത്ത് കളരിക്കണ്ടി, മുസ്തഫ നുസ് രി സംസാരിച്ചു.

Follow us on :

More in Related News