Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് കോരിക്കലിൽ പി.ആർ പ്രേംദാസ് അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.

15 Oct 2024 20:30 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: സി.പി.ഐ കോരിക്കൽ - മക്കോകുഴി ബ്രാഞ്ച് സെക്രട്ടറി, തലയോലപ്പറമ്പ് ലോക്കൽ കമ്മറ്റി അസി.സെക്രട്ടറി, നിർമ്മാണ തൊഴിലാളി യൂണിയൻ (Al TUC) സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന പി.ആർ പ്രേംദാസിൻ്റെ അനുസ്മരണവും,വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. സിപിഐ മാക്കോകുഴി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ജോൺ വി ജോസഫ് ഉത്ഘാടനം ചെയ്തു. ബിജു വാക്യത്തറ അദ്ധ്യക്ഷത വഹിച്ചു.  തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, ജില്ലാ കമ്മറ്റി അംഗം കെ. ഡി വിശ്വനാഥൻ, അനി ചെള്ളാങ്കൽ, പി.കെ രാധാകൃഷ്ണൻ, അഡ്വ.കെ.ആർ പ്രവീൺ, സി.വി വിനോദ് തുങ്ങിയവർ പ്രസംഗിച്ചു . എം. എ ഹിന്ദി പരീക്ഷയിൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും 6-ാം റാങ്ക് നേടിയ വിഷ്ണുപ്രിയയ്ക്ക് ബ്രാഞ്ച് സെക്രട്ടറി എം.ബി ബിനു പ്രേംദാസ് സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.

Follow us on :

More in Related News