Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം മണ്ഡലത്തില്‍ 4.65 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി

16 Jul 2024 15:28 IST

Basheer Puthukkudi

Share News :


കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.65 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു

ഒളവണ്ണ സി.എച്ച്.സി ഡയാലിസിസ് യൂണിറ്റ് - 50 ലക്ഷം, ചെറൂപ്പ സി.എച്ച്.സി ഡയാലിസിസ് യൂണിറ്റ് - 50 ലക്ഷം, ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂര്‍ ഗ്രൗണ്ട് നവീകരണം - 20 ലക്ഷം, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം - 50 ലക്ഷം, പെരുമണ്ണ പഞ്ചായത്ത് ഹൈടെക് സ്പോര്‍ട്സ് കോംപ്ലക്സ് - 50 ലക്ഷം, എയുപിഎസ് കൈലമഠം കിച്ചന്‍ കോംപ്ലക്സ് - 10 ലക്ഷം, എഎംഎല്‍പിഎസ് കുന്ദമംഗലം കിച്ചന്‍ കോംപ്ലക്സ് - 10 ലക്ഷം, എഎല്‍പിഎസ് കളരിക്കണ്ടി കിച്ചന്‍ കോംപ്ലക്സ് - 10 ലക്ഷം, പാഴൂര്‍ എയുപിഎസ് കിച്ചന്‍ കോംപ്ലക്സ് - 10 ലക്ഷം, കൂളിമാട് പാലത്തിന് താഴെ പാര്‍ക്ക് സ്ഥാപിക്കല്‍ - 25 ലക്ഷം, കുന്ദമംഗലം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസ് ഏരിയ നവീകരണം - 10 ലക്ഷം, ജിഎല്‍പിഎസ് വെള്ളിപറമ്പ് കെട്ടിട പൂര്‍ത്തീകരണം - 12.5 ലക്ഷം, ജിഎല്‍പിഎസ് പുള്ളന്നൂര്‍ കെട്ടിടം - 20 ലക്ഷം, ജിഎല്‍പിഎസ് മുണ്ടക്കല്‍ കെട്ടിടം - 17 ലക്ഷം, മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍ - 81 ലക്ഷം, മാവൂര്‍ ഫയര്‍സ്റ്റേഷന്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍ - 10 ലക്ഷം, കുന്ദമംഗലം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജ് വുഷു എക്യുപ്മെന്‍റ്സ് വാങ്ങല്‍ - 25 ലക്ഷം എന്നിവക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും പിടിഎ റഹീം എംഎല്‍എ പറഞ്ഞു.

Follow us on :

More in Related News