Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ദേവാലയത്തിൻ തിരുന്നാൾ

17 May 2024 19:20 IST

Anvar Kaitharam

Share News :

കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ദേവാലയത്തിൻ തിരുന്നാൾ


പറവൂർ: കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ചാവറ തീർത്ഥാടനകേന്ദ്രത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ ഫിലോമിനായുടെ തിരുനാളിന് ഫൊറോന വികാരി മോൺ സെബാസ്റ്റ്യൻ ലൂയിസിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിയിൽ ഫാ. ആൻ്റണി ഡൊമിനിക്ക് ഫിഗരേദോ കാർമ്മികനായി. ഫാ. കപ്പിസ്ത്താൻ ലോപ്പസ് വചന സന്ദേശം നൽകി. ഇടവകാ ദിനാഘോഷം വരാപ്പുഴ രൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് കുടുംബയൂണിറ്റ് കലാസന്ധ്യ. ശനിയാഴ്ച വൈകീട്ട് 5.30 ന് ഫാ. ജോസഫ് തട്ടാരശ്ശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി, ഫാ. സോജൻ മാളിയേക്കൽ വചനസന്ദേശം നൽകും. തുടർന്ന് കുടുംബയൂണിറ്റ് കലാസന്ധ്യ.

തിരുനാൾ ദിനമായ ഞായറാഴ്ച പകൽ ആറിനും, 9.30നും ദിവ്യബലി,

വൈകീട്ട് 5.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി മുഖ്യകാർമ്മികനാകും. റവ ഡോ. വിൻസെൻ്റ് വാര്യത്ത് വചന സന്ദേശം നൽകും. പ്രദക്ഷിണം, വർണ്ണ കാഴ്ച എന്നിവയും ഉണ്ടാകും.


Follow us on :

Tags:

More in Related News