Wed May 21, 2025 11:38 AM 1ST

Location  

Sign In

കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുലിയെ തുറന്നുവിട്ടു.

26 Jan 2025 20:11 IST

Jithu Vijay

Share News :

കോഴിക്കോട് : കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുലിയെ തുറന്നുവിട്ടു. ഇന്ന് പുലർച്ചെ മലബാർ സാങ്ച്വറിയിലെ ഉള്‍വനത്തിലാണ് പുലിയെ തുറന്നുവിട്ടത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഫോറസ്റ്റ് സർജൻ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടർന്നാണ് പുലിയെ വനത്തില്‍ തുറന്നുവിടാൻ തീരുമാനമായത്.

ആഴ്ചകളായി പ്രദേശത്തത് കറങ്ങി നടന്ന് ആശങ്ക സൃഷ്ട്ടിച്ച പുലിയാണ് കൂടരഞ്ഞിയില്‍ വനം വകുപ്പിന്റെ കൂട്ടില്‍ അകപ്പെട്ടത്. കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.


രണ്ട് ആഴ്ചയോളം പ്രദേശത്ത് ഭീതി പരത്തിയതിന് പിന്നാലെയാണ് വനംവകുപ്പിൻ്റെ കെണിയില്‍ പുലി അകപ്പെട്ടത്. ആടുമേക്കാൻ പോയ സ്ത്രി പുലിയെ കണ്ട് ഭയന്നോടി വീണ് പരുക്കുപറ്റുകയും വളർത്തു മുഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു.

Follow us on :

More in Related News