Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2026 20:51 IST
കൊടകരീയം (NATTUVARTHA KODAKARA MATTATHUR )
Share News :
മറ്റത്തൂര്‍ വാസുപുരത്ത് കാട്ടുപന്നികള്‍ നെല്‍കൃഷി നശിപ്പിച്ചു
മറ്റത്തൂര്‍ : വാസുപുരം പാലത്തിനു സമീപം കഴിഞ്ഞ രാത്രി കാട്ടുപന്നിക്കൂട്ടം വ്യാപകമായി നെല്‍കഷി നശിപ്പിച്ചു. നൂലുവള്ളി സ്വദേശി ശിവന്‍ തണ്ടാശേരിയുടെ കതിരുവന്ന നെല്‍ച്ചെടികളാണ് കാട്ടുപന്നികൂട്ടം നശിപ്പിച്ചത്. ശിവന്റെ കൃഷിയിടത്തില്‍ മന്ദരപ്പിള്ളി സ്വദേശി പൊനത്തി തങ്കപ്പന്‍ കൃഷി ചെയ്ത വാഴകളും പന്നിക്കൂട്ടം കുത്തിമറിച്ചിട്ടു. പന്നിശല്യം മൂലം കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കയാണെന്ന് നൂലുവള്ളിയിലെ കര്‍ഷകനായ ശിവന്‍ തണ്ടാശേരി പറയുന്നുകഴിഞ്ഞ രാത്രി അവിട്ടപ്പിള്ളിയിലും കാട്ടുപന്നിക്കൂട്ടം കൃഷി നാശം വരുത്തിയിരുന്നു. നൂലുവള്ളി സ്വദേശി അവിട്ടപ്പിള്ളി, മൂന്നുമുറി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപന്നികൂട്ടം ഇറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. കൊടുങ്ങ സ്വദേശി എടത്താടന്‍ സാബു അവിട്ടപ്പിള്ളിയില്‍ കൃഷി ചെയ്ത വാഴ, കപ്പ എന്നീ വിളകളും പന്നിക്കൂട്ടം നശിപ്പിച്ചു. മൂന്നുമുറി പ്രദേശത്തും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപന്നികള്‍ കൃഷി നാശം വരുത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.